മട്ടാഞ്ചേരി: മുൻമേയറും സി.പി.ഐ നേതാവുമായിരുന്ന ടി.എം അബുവിന്റെ പതിനൊന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി സി.പി.ഐ കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. എം.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. സുഗതൻ, ടി.സി സൻജിത്ത്, ഇ.സി. ശിവദാസൻ, എലിസബത്ത് അസീസി, കെ.എ. അംസാദ്, പി.കെ. ഷിഫാസ്, എ.അഫ്സൽ, എ.ബി ഇക്ബാൽ എന്നിവർ സംസാരിച്ചു. കൊച്ചിൻ പോർട്ട് ആൻഡ് ഡോക്ക് എംപ്ളോയീസ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.സി സൻജിത്ത് ഉദ്ഘാടനം ചെയ്തു. എം.എ ബഷീർ അദ്ധ്യക്ഷനായി. വി.പി താഹ സംസാരിച്ചു.