കൊച്ചി: മത്സ്യഫെഡിന്റെ ഞാറക്കൽ അക്വാടൂറിസം കേന്ദ്രത്തിൽ പുതിയതായി അവതരിപ്പിക്കുന്ന ഫിറ്റ്നസ് സൂപ്പർമോഡൽ വാട്ടർസൈക്കിൾ കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഇന്ന് ഉച്ചയ്ക്ക് 12ന് ഫ്ളാഗ് ഒഫ് ചെയ്യും. ഫൈബർഗ്ലാസ്സിൽ നിർമ്മിച്ചിരിക്കുന്ന വാട്ടർ സൈക്കിളിന്റെ കപ്പാസിറ്റി 150 കിലോഗ്രാമാണ്. ഉല്ലാസവും ഒപ്പം ആരോഗ്യവും എന്ന ആശയത്തിലാണ് വാട്ടർ സൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. ഞാറക്കൽ ഫിഷ്ഫാമിൽ നടക്കുന്ന ചടങ്ങിൽ മത്സ്യഫെഡ് ഭരണസമിതി അംഗം കെ.സി. രാജീവ് അദ്ധ്യക്ഷനാകും. വാട്ടർ സൈക്കിളിന്റെ നിർമ്മാതാവായ വൈപ്പിൻ സ്വദേശി ആന്റണി, സാങ്കേതിക ഉപദേശങ്ങൾ നൽകിയ സിഫ്ട് പ്രിൻസിപ്പൽ സയന്റിസ്റ്റ് ആൻഡ് നേവൽ ആർക്കിടെക്ട് ഡോ. ബൈജു എന്നിവരെ ചടങ്ങിൽ ആദരിക്കും.