auto-taxi-

കൊച്ചി: 30ന് നടക്കുന്ന ഓട്ടോ- ടാക്‌സി പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ എറണാകുളം, തൃക്കാക്കര ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഹനജാഥ നടത്തി. ഓട്ടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കുക, വാഹനം പൊളിച്ചടുക്കൽ നയം തിരുത്തുക, ഇ-ഓട്ടോകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക, വാഹനങ്ങളിൽ ജി.പി.എസ് ഒഴിവാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കാക്കനാട് പാട്ടുപുര ജംഗ്ഷനിൽ നിന്നാരംഭിച്ച ജാഥ എറണാകുളം സൗത്തിൽ സമാപിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് സോണി കോമത്ത് ജാഥ ഉദ്ഘാടനം ചെയ്തു. ടി.എ. ലെനീഷ് അദ്ധ്യക്ഷനായി. അഡ്വ.എ.എൻ.സന്തോഷ്, കെ.എ.നജീബ്, സി.എൻ.സതീശൻ, ജാഥാ ക്യാപ്ടൻ സി.പി. കമലാസനൻ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഇ.പി.സുരേഷ്, പി.എൻ.സീനുലാൽ, പി.ഡി. ബാബു, എ.എം. ബിന്ദു, വി.വി.പ്രവീൺ, എം.ആർ.സോമൻ, അലി അക്ബർ, കെ.എം.അഷറഫ്, ഒ.പി.ശിവദാസ്, സലിം.സി.വാസു എന്നിവർ സംസാരിച്ചു.