കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നാഷണൽ സർവീസ് സ്‌കീമിന്റെ സപ്തദിന പ്രത്യേക ക്യാമ്പ് 'ഉണർവ്' വൈസ്ചാൻസലർ ഡോ. കെ എൻ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഹിന്ദി വകുപ്പ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോ വൈസ്ചാൻസലർ ഡോ. പി ജി ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അപ്ലൈഡ് കെമിസ്ട്രി വകുപ്പ് മേധാവിയും സിസിസ് കോ-ഓർഡിനേറ്ററുമായ ഡോ. കെ. ശ്രീകുമാർ, യൂത്ത് വെൽഫെയർ വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ബേബി, കുസാറ്റ് എൻ.എസ്.എസ് യൂണിറ്റ് -08 പ്രോഗ്രാം ഓഫീസർ ഡോ. കെ.എൻ. അനീഷ്, എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. രമ്യ രാമചന്ദ്രൻ, ഡോ. പ്രമോദ് ഗോപിനാഥ്, മുഹമ്മദ് നിഷാദ് എന്നിവർ സംസാരിച്ചു.