പെരുമ്പാവൂർ: ഗുരുധർമ്മ പ്രചാരണസഭ ഒക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു. സമ്മേളനം സഭ സംസ്ഥാന സമിതി അംഗം അഡ്വ.പി.എം. മധു ഉദ്ഘാടനം ചെയ്തു. ഗുരുകൃപ യൂണിറ്റ് പ്രസിഡന്റ് എം.എ. ഷാജി അദ്ധ്യക്ഷതവഹിച്ചു. സഭ ജില്ലാ കമ്മിറ്റി അംഗം കെ.കെ. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കാലടി എസ്.എൻ.ഡി.പി ലൈബ്രറി സെക്രട്ടറി കാലടി എസ്. മുരളീധരൻ ക്രിസ്മസ് സന്ദേശവും പീതാംബരദീക്ഷയും നൽകി.
സഭ പ്രസിഡന്റ് ഇ.വി. വിലാസിനി, വൈസ് പ്രസിഡൻറ് എം.വി. ജയപ്രകാശ്, സെക്രട്ടറി എം.ബി. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.