കൊച്ചി: കടവന്ത്ര എൻ.എസ്.എസ്. കരയോഗം ജനുവരി 2ന് മന്നത്ത് പത്മനാഭന്റെ 145-ാം ജയന്തി ദിനാചരണം സംഘടിപ്പിക്കും. രാവിലെ 10ന് കരയോഗം ഹാളിൽ നടക്കുന്ന പരിപാടി പ്രസിഡന്റ് മധു എടനാട്ട് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എൻ.പി.അനിൽകുമാർ ജന്മദിന സന്ദേശം നൽകും. വനിതാ സമാജം സെക്രട്ടറി രാജേശ്വരി, പ്രസിഡന്റ് പ്രസന്ന സുന്ദരേശൻ, എൽഡേഴ്‌സ് ഫോറം കൺവീനർ വാസു കുട്ടൻപിള്ള എന്നിവർ പ്രസംഗിക്കും. സമുദായ അംഗങ്ങൾക്കും സമുദായ സ്‌നേഹികൾക്കും പുഷ്പാർച്ചനക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കരയോഗം പ്രസിഡന്റ് അറിയിച്ചു.