socialissu
മുളവൂർ മൗലദ്ദവീല ഇസ്ലാമിക് അക്കാഡമിയിൽ നടന്ന പൊതുസമ്മേളനം മുഹമ്മദ് ഫൈസൽ എം.പി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നിർദ്ധനരായ 9 പെൺകുട്ടികളുടെ വിവാഹ ധനസഹായ വിതരണവും രണ്ട് പെൺകുട്ടികളുടെ വിവാഹവും മുളവൂർ മൗലദ്ദവീല ഇസ്ലാമിക് അക്കാഡമിയിൽ നടത്തി. മുളവൂർ സ്വലാത്ത് കമ്മിറ്റിയുടേയും എസ്.വൈ.എസ് മുളവൂർ യൂണിറ്റ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ നടന്ന പൊതുസമ്മേളനം പി.പി. മുഹമ്മദ് ഫൈസൽ എം.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശൈഖുന ചെറിയകോയ അൽഖാസിമി അദ്ധ്യക്ഷത വഹിച്ചു. മനാഫ് മുഖൈബിലി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഷറഫുദ്ദീൻ അൽമുഖൈബിലി ആമുഖപ്രഭാഷണം നടത്തി. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി.

ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, എൽദോ എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, മെമ്പർമാരായ എം.എസ്. അലി, പി.എം. അസീസ്, പി.എച്ച്. സക്കീർ ഹുസൈൻ, പി.എ. ബഷീർ എന്നിവർ വിവാഹ ധനസഹായ വിതരണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ. മുഹമ്മദ്, പഞ്ചായത്ത് മെമ്പർ ഇ.എം. ഷാജി, ഷഹീർ സഖാഫി അല്‍ഹൈദ്രൂസി, സൈനുൽ ആബിദ് അൽമുഖൈബിലി, സൽമാൻ സഖാഫി, കെ.എം. പരീത്, പി.എ. അബ്ദുൽ അസീസ്, ടി.കെ. അലിയാർ, കെ.എം. മുസ്തഫ, യു.എം. ഷംസുദ്ദീൻ മൗലവി, നവാബ് തങ്ങൾ, അലി പല്ലാരിമംഗലം, അബൂബക്കർ മരങ്ങാട്ട്, ഇ.എസ്.കെ.ബാവ മുസ്ലിയാർ, കെ.എം.ഫൈസൽ എന്നിവർ പങ്കെടുത്തു.