പറവൂർ: പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നാളത്തെ കേരളം ലഹരിവിമുക്ത നവകേരളം എന്ന വിഷയത്തിൽ ബോധവത്കരണക്ലാസ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ എം.ജി. പ്രദീപ്കുമാർ ക്ലാസെടുത്തു. സെക്രട്ടറി കെ.വി. ജിനൻ, ഗീത ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.