കൊച്ചി : ആയിരം രൂപയിൽ താഴെ വിലയുള്ള വസ്ത്രങ്ങൾക്കും ചെരുപ്പിനും ജി.എസ്.ടി 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനുളള തീരുമാനം പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നതിനു പുറമെ നികുതി വർദ്ധന സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് തകിടംമറിക്കുമെന്ന് ജില്ല പ്രസിഡന്റ് പി.സി.ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ എന്നിവർ പറഞ്ഞു.