തൃക്കാക്കര: നഗരസഭാ പ്രദേശത്ത് നിന്ന് മരംമുറിച്ച് കൊണ്ടുപോയ സംഭവത്തിൽ കരാറുകാരനെതിരെ മുനിസിപ്പൽ സെക്രട്ടറി തൃക്കാക്കര പൊലീസിൽ പരാതി നൽകി. ഹൗസിംഗ് ബോർഡ് കോളനി വാർഡിലാണ് സംഭവം. തൃക്കാക്കര പബ്ലിക് ഹെൽത്ത് സെന്ററിന് സമീപത്തെ ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ രാത്രിയുടെ മറവിൽ ഒരു കൗൺസിലറുടെ ഒത്താശയോടെ മുറിച്ചുകടത്തിയതായാണ് ആരോപണം.