ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയുടെയും ഗ്രന്ഥശാല മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ചിത്രരചനാമത്സരം സംഘടിപ്പിച്ചു. സെക്രട്ടറി കെ.പി. അശോകൻ, എസ്. രാധാകൃഷ്ണൻ, ജെ.എം. നാസർ, പി.കെ. സുഭാഷ്, പുഷ്പ മണിപ്പിള്ള എന്നിവർ നേതൃത്വം നൽകി.