
കളമശേരി: 2022 സംരംഭക വർഷമായാണ് സംസ്ഥാന സർക്കാർ കാണുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ ഫാക്ട് എം.കെ.കെ. നായർ സ്മാരക അവാർഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.പി.സി ചെയർമാൻ എം.തോമസ് കടവൻ അദ്ധ്യക്ഷത വഹിച്ചു. എഫ്.എ.സി.ടി യെ നഷ്ടത്തിൽ നിന്ന് കരകയറ്റി ലാഭത്തിലാക്കിയ സി.എം.ഡി. കിഷോർ റുംഗ്തക്ക് മന്ത്രി മെമന്റോ നൽകി. കെ.പി.ഹരിദാസ്, കെ.എൻ.ഗോപിനാഥ്, എം.ടി.നിക്സൻ, എം.ഡി .വർഗീസ്, ടി.സി.സേതുമാധവൻ, ടി.കെ.ലിസി, ജയതിലകൻ, എം.ജമാൽ കുഞ്ഞ്, കെ.അജിത്കുമാർ എന്നിവർ സംസാരിച്ചു.
കൊച്ചിൻ ഷിപ്പ് യാർഡ്, ബി.പി.സി.എൽ കൊച്ചി റിഫൈനറി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്, മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ, അംഫ്നോൾ എഫ്.സി.ഐ, എച്ച്.എൽ.എൽ ലൈഫ് കെയർ, കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ, ടെക്നോഫ്ളെക്സ് റബ്ബർ പ്രൊഡക്റ്റ്സ്, കേരള സിറാമിക്സ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, വണ്ടർ ഹോളിഡെയ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ അവാർഡുകൾ ഏറ്റുവാങ്ങി.