ആലുവ: ആലുവ തുരുത്തുമ്മൽ ശ്രീ വീരഭദ്രകാളി ക്ഷേത്രത്തിലെ അവിട്ടദർശനമഹോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി രണ്ടുവരെ വിവിധ പരിപാടികളോടെ നടക്കും. ഫെബ്രുവരി രണ്ടിന് ഉച്ചക്ക് 12നാണ് പ്രസിദ്ധമായ അവിട്ടദർശനം. തുടർന്ന് അവിട്ടസദ്യ.
വിപുലമായ അവിട്ടദർശന മഹോത്സവ കമ്മിറ്റി രൂപീകരിച്ചു. ഒ.ബി. സുദർസനൻ ജനറൽ കൺവീനറും എം.ബി. സുദർശനകുമാർ മുഖ്യസംയോജകനുമാണ്.
സബ് കമ്മിറ്റി ചെയർമാനും കൺവീനർമാരും:. പ്രസാദ് കിഴക്കേവീട്, കെ.പി. ശശീന്ദ്രൻ (ഫൈനാൻസ്), സജീഷ് ആയില്യം, സുനിൽ പുതിയേടത്ത് (പബ്ളിസിറ്റി), പി.ജി. പ്രസാദ് നാദാത്മികം, നന്ദനൻ കാഞ്ഞിങ്ങാട്ട് (അവിട്ടസദ്യ), ജി. വിജയൻ, ദിലീപ് നായർ (പൂജ), സുരേഷ് പുതിയേടത്ത്, രൂപേഷ് പൊയ്യാട്ട് (ശോഭയാത്ര), സുമേഷ് കണ്ടാലകത്തൂട്ട്, അരുൺ പൊയ്യാട്ട് (പറവഴിപാട്), മനോജ് ചാത്തൻകൂടി, ഉണ്ണി ശ്രീലകം (പന്തൽ), കണ്ണൻ പട്ടൂർ, അയ്യപ്പൻനായർ (സ്വീകരണം).