ആലുവ: കെ റെയിൽ പദ്ധതിയെ എതിർക്കുന്ന രാഷ്ട്രീയ - സാമൂഹിക, സാംസ്കാരിക സംഘനകളുടെ ജില്ലാസംഗമം ഇന്ന് രാവിലെ 10ന് ആലുവ കുട്ടമശേരി എം.എൻ ഹാളിൽ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി സംസ്ഥാന രക്ഷാധികാരി സി.ആർ. നീലകണ്ഠൻ അദ്ധ്യക്ഷത വഹിക്കും.
കോൺഗ്രസ്, മുസ്ലിംലീഗ്, ബി.ജെ.പി, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജേക്കബ്), ആർ.എസ്.പി, ശാസ്ത്രസാഹിത്യ പരിഷത്ത്, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്), എൻ.എ.പി എം, മൂലമ്പിള്ളി കോ ഓർഡിനേഷൻ കമ്മിറ്റി, ദേശീയപാത സംയുക്തസമര സമിതി, ജനകീയ പ്രതിരോധ സമിതി, സീപോർട്ട് എയർപോർട്ട് സമരസമിതി, മഹിളാ സാംസ്കാരിക സംഘടന, പൊക്കാളി സംരക്ഷണ സമിതി, ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി, പൗരാവകാശ സംരക്ഷണസമിതി തുടങ്ങിയ രാഷ്ട്രീയ - സംഘടനകളുടെ നേതാക്കൾ പങ്കെടുക്കും.
നീതിയും നിയമവും ലംഘിച്ച് ഏകപക്ഷീയ നിലപാടുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതിനെതിരെ കെ റെയിൽ സിൽവർലൈൻവിരുദ്ധ ജനകീയസമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടിയുടെ ഭാഗമായിട്ടാണ് ജനകീയ കൺവെൻഷൻ ചേരുന്നതെന്ന് കൺവീനർ കെ.പി. സാൽവിൻ, സമരസമിതി പ്രസിഡന്റ് വിനു കുര്യാക്കോസ്, കൺവീനർ സി.കെ. ശിവദാസൻ എന്നിവർ അറിയിച്ചു.