കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോനപള്ളിയിൽ നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. റോഡുകളുടെയും കാനകളുടെയും അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും. തിരുനാൾ ദിവസങ്ങളിൽ വൈദ്യുതിതടസമുണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വ്യാപാരസ്ഥാപനങ്ങളിൽ സിവിൽസപ്ലൈസ് മാർഗനിർദേശങ്ങൾ നൽകും. കച്ചവടക്കാർ അമിതവില ഈടാക്കരുത്. വാട്ടർ അതോറിറ്റി മുഴുവൻസമയ സേവനംനൽകും. ജലവിതരണം മുടങ്ങാതിരിക്കാൻ നടപടിയെടുക്കും. കെ.എസ്.ആർ.ടി.സി പ്രത്യക ബസ് സർവീസ് നടത്തും. സ്വകാര്യ ബസുകൾക്ക് ആവശ്യമായ പെർമിറ്റ് നൽകും. എല്ലാ ദിവസങ്ങളിലും എക്‌സൈസിന്റെ പട്രോളിംഗ് ഉണ്ടാകും. ഫയർഫോഴ്സ്, പൊലീസ് സേവനം ഉറപ്പാക്കും. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കും.
യോഗത്തിൽ അൻവർ സാദത്ത് എം.എൽ.എ, സബ് കളക്ടർ പി. വിഷ്ണുരാജ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ, ഫാ. ജോസഫ് കണിയാംപറമ്പിൽ, തിരുനാൾ ജനറൽ കൺവീനർ ജോയി ഇടശേരി, ജോയിന്റ് കൺവീനർ സെബി ഇടശ്ശേരി, സെക്രട്ടറി ഡേവിസ് അയ്‌നാടൻ, ജോയിന്റ് സെക്രട്ടറി അനീഷ് പെരുമായൻ, ട്രഷറർ ജോസഫ് തെറ്റയിൽ, ജനുവരി 19,20 തീയതികളിലാണ് തിരുനാൾ. 26,27 തീയതികളിൽ എട്ടാമിടം.