ആലുവ: വെളിയത്തുനാട് ബുള്ളറ്റ് സെവൻസ് സംഘടിപ്പിക്കുന്ന ഫുട്‌ബാൾമേള കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മോഹനൻ കാമ്പിളി, ഉബൈദുള്ള ഉബി, ഷഹബാസ് കാട്ടിലാൻ, സലീം കാരായികോടത്ത്, ഷെമീർ കരിപ്പാല, ജാഫർ കാരായി, സലാം മണപ്പുറത്ത്, അനസ് കാട്ടിലാൻ, ഹാഷിം ബഷീർ, സെക്രട്ടറി നജീബ് വയലോടം, കോ ഓർഡിനേറ്റർ സുനീർ പുല്ലത്ത് എന്നിവർ സംസാരിച്ചു.