lorry
ആലുവ ബൈപ്പാസ് മേൽപ്പാലത്തിനടിയിലെ പ്രദേശങ്ങൾ ലോറികൾ കൈയേറിയ നിലയിൽ

ആലുവ: ദേശീയപാതയിൽ ആലുവ മാർക്കറ്റ് മേൽപ്പാലത്തിനടിയിലെ അനധികൃത വാഹനപാർക്കിംഗ് ഒഴിപ്പിക്കാൻ നടപടിയെടുക്കുമെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു. ദേശീയപാത അധികൃതരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ഈ സാഹചര്യത്തിൻ എൻ.എച്ച് അധികൃതരുമായി ചർച്ചയ്ക്ക് മുൻകൈയെടുക്കുമെന്നും ചെയർമാൻ പറഞ്ഞു.

മേൽപ്പാലത്തിനടിയിലെ ഓരോ ഭാഗം ലോറി, മിനി ലോറി, ഓട്ടോറിക്ഷ ഡ്രൈവർമാർ കൈയടക്കിയിരിക്കുകയാണ്. ആവശ്യമായതിലും അധികം സ്ഥലമാണ് സ്റ്റാൻഡിനായി കൈവശപ്പെടുത്തിയിരിക്കുന്നത്. മാർക്കറ്റിലേക്ക് വരുന്ന സ്വകാര്യവാഹനങ്ങളെ പാർക്കുചെയ്യാനും അനുവദിക്കാതെ ധിക്കാരത്തോടെയാണ് പെരുമാറ്റം. ഗുഡ് ഷെഡിൽ ഓടുന്ന ലോറികളാണ് ഇവിടെവന്ന് പാർക്കുചെയ്യുന്നത്. നടപ്പാതകളിൽവരെ ലോറികൾ പാർക്ക് ചെയ്ത് നശിപ്പിച്ചു. രാത്രികാലങ്ങളിൽ ഇവിടം സാമൂഹ്യവിരുദ്ധർക്ക് തമ്പടിക്കാനുള്ള താവളമായി മാറുകയാണ്.