sndp
മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂളിൽ ആരംഭിച്ച എൻ.എസ്.എസ് സപ്തദിനക്യാമ്പ് നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യുന്നു. സ്ക്കൂൾ മാനേജർ വി.കെ. നാരായണൻ, പ്രിൻസിപ്പൽ സിനി എം.എസ് എന്നിവർ സമീപം

മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് സപ്തദിനക്യാമ്പ് നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വാളന്റിയർമാരുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരത്തിൽ നടന്ന വിളംബര ഘോഷയാത്രക്കുശേഷം സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് എ.ടി. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പൂജ ടി. കല്ലോലി കൊവിഡ് പ്രോട്ടോക്കോൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. സ്കൂൾ മാനേജർ വി.കെ. നാരായണൻ, യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, പി.ടി.എ അംഗം ലളിത, പ്രിൻസിപ്പൽ സിനി എം.എസ്, അദ്ധ്യാപക പ്രതിനിധി ടി. രാധാകൃഷ്ണൻ , പ്രോഗ്രാം ഓഫീസർ ബിജി ടി.ജി എന്നിവർ സംസാരിച്ചു.