cpm
അങ്കമാലി മഞ്ഞപ്ര റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കക്കമെന്നാവശ്യപ്പെട്ട് സി.പി.എം നടത്തിയ പ്രതിഷേധജ്വാല

അങ്കമാലി: അങ്കമാലി മഞ്ഞപ്ര റോഡിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക, അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം തുറവുർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്നു വരുന്ന കവലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധജ്വാലാസമരം ഇന്ന് സമാപിക്കും. തുറവൂർ കവലയിൽ നടക്കുന്ന സമാപന സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി കെ.പി. രാജൻ അദ്ധ്യക്ഷത വഹിക്കും.