കോലഞ്ചേരി: തിരുവാണിയൂർ വില്ലേജ് ഓഫീസറെ കോൺഗ്രസ് ഉപരോധിച്ചു. ഇടപാടുകൾക്ക് കൈക്കൂലി ആവശ്യപ്പെടുന്നതായി പരാതിയുണ്ടാകുന്നതിലും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി മണ്ണെടുപ്പും നിലം നികത്തലും നടക്കുന്നതായി ആരോപിച്ചുമാണ് തിരുവാണിയൂർ മണ്ഡലം കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും നേതൃത്വത്തിൽ ഉപരോധിച്ചത്. മണ്ഡലം പ്രസിഡന്റ് വിജു പാലാൽ, പഞ്ചായത്ത് അംഗങ്ങളായ എൻ.ടി. സുരേഷ്, എബിൻ വർഗീസ്, ലിജോ മാളിയേക്കൽ, രാജേഷ് കണ്ടേത്തുപാറ തുടങ്ങിയവർ പങ്കെടുത്തു.