കോലഞ്ചേരി: പഴന്തോട്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ് സപ്തദിനക്യാമ്പ് തുടങ്ങി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഉമാ മഹേശ്വരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. ജനുവരി ഒന്നിന് സമാപിക്കും. സമ്മേളനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.