പറവൂർ: എൻ. ശിവൻപിള്ള സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ കവി എം.ബി. സുനിലിനെയും സംസ്ഥാന സാക്ഷരത മിഷന്റെ പ്ലസ് ടു തുല്യതാ പരീക്ഷയിൽ ഉന്നതവിജയം നേടിയ മണി സുരേന്ദ്രനെയും ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. സുധാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എ. വത്സലൻ, കെ.എം. രാജീവ്‌, സി.എസ്. സന്തോഷ്‌ കണ്ണൻ, കെ.ജി. ജോസഫ്, സംഗീത സുമേഷ് എന്നിവർ സംസാരിച്ചു. വാർഡുതല വികസനരേഖ താലൂക്ക് ലൈബ്രറി നേതൃത്വസമിതിക്ക് കൈമാറി.