പറവൂർ: കൈതാരം റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ അഖിലകേരള പുരുഷ- വനിത കബഡി ടൂർണമെന്റ് ജനുവരി 1, 2 തീയതികളിൽ കൈതാരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ദേശീയ, സംസ്ഥാന, യൂണിവേഴ്സിറ്റി താരങ്ങൾ പങ്കെടുക്കും. ഒന്നിന് വൈകിട്ട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രണ്ടിന് സമാപനസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മാനദാനം നിർവഹിക്കും.