കോലഞ്ചേരി: വിമുക്തി ലഹരിവർജന മിഷനും സെന്റ്പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി നടത്തിയ പോസ്റ്റർ പ്രചാരണം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജെയിംസ് പാറേക്കാട്ടിൽ അദ്ധ്യക്ഷനായി. മാമല എക്‌സൈസ് ഇൻസ്‌പെക്ടർ വി. അനിൽകുമാർ, എൻ.എസ്.എസ് പ്രോഗ്കോകൊ ഓർഡിനേറ്റർ കെ.എ. ഫൈസൽ നേതൃത്വം നൽകി.