arun
അരുൺ

കോലഞ്ചേരി: പൂതൃക്ക വടയമ്പാടി മലേക്കുരിശ് കാരക്കത്തറയിൽ അരുൺ (26) കരൾമാ​റ്റ ശസ്ത്രക്രിയക്കുശേഷം 5 വർഷത്തോളമായി ചികിത്സ തുടരുകയാണ്. ഇപ്പോൾ കരളിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്ന രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. അപ്രതീക്ഷിതമായ തീരുമാനിച്ച ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കുമായി പണം കണ്ടെത്താൻ നിർദ്ധനരായ കുടുംബത്തിന് കഴിയാത്ത അവസ്ഥയാണ്. സുമനസ്സുകളുടെ സഹായം മാത്രമാണ് ഏക ആശ്രയം. 10 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി വേണ്ടിവരുന്നത്.

പഞ്ചായത്ത് അംഗം നിഷ സജീവ് (കൺവീനർ), പഞ്ചായത്ത് പ്രസിഡന്റ് ​ടി.പി. വർഗീസ്, മുൻ പഞ്ചായത്ത് അംഗം എൻ.എം. കുരിയാക്കോസ് (രക്ഷാധികാരികൾ) എന്നിവരടങ്ങിയ ചികിത്സാ സഹായനിധി രൂപീകരിച്ചു. വടവുകോട് എസ്.ബി.ഐ ശാഖയിൽ എസ്.ബി അക്കൗണ്ട് തുറന്നു. നമ്പർ 35735276974, ഐ.എഫ്.എസ് കോഡ് SBIN 0070316, ഗൂഗിൾപേ നമ്പർ 7560981959.