പെരുമ്പാവൂർ: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി കൂവപ്പടി പഞ്ചായത്തിലെ തോട്ടുവയിൽ 24 ലക്ഷം രൂപ മുടക്കി നിർമ്മിച്ച മൂത്തേടത്തുമന കുടിവെള്ളപദ്ധതി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ബേബി തോപ്പിലാൻ, അനു അബീഷ്, പി.വി. സുനിൽ, എം.ഒ. ജോസ്, ജാൻസി ജോർജ്, പി.വൈ. പൗലോസ്, ബിനു മാത്രംപറമ്പിൽ, എൽദോ പാത്തിക്കൽ, സാബു ആന്റണി, ടി.ആർ. ജോർജ്, കെ.ജെ. സെബാസ്റ്റ്യൻ, സാബു പള്ളിക്ക, പി.സി. സന്തോഷ്, സിജോ പൂവത്തുംകുടി എന്നിവർ പ്രസംഗിച്ചു.

കുടിവെള്ള പദ്ധതിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകിയ രാജൻ തിരുമേനി, ജോസ് മുട്ടം തൊട്ടി, ഫ്രാൻസിസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പെരിയാറിൽ വെള്ളത്തിന്റെ അളവ് കുത്തനെ താഴ്ന്നതിനെത്തുടർന്ന് പെരിയാറിനോട് ചേർന്ന് കിടക്കുന്ന തോട്ടുവ പ്രദേശത്ത് നൂറിലധികം വീട്ടുകാർക്ക് വർഷങ്ങളായി കുടിവെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്.