df

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)യുടെ നേതൃത്വത്തിൽ 31 ന് എറണാകുളത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തും. സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. വർദ്ധിച്ചു വരുന്ന ഉപ്പുവെള്ളക്കെടുതിയിൽ നിന്ന് തീരത്തേയും തീരവാസികളേയും സംരക്ഷിക്കുക, കായലിലെ എക്കലും ചെളിയും നീക്കം ചെയ്യുക, അനധികൃത മത്സ്യബന്ധനം തടയുക, തൊഴിലാളികളുടെ മത്സ്യബന്ധനാവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഇന്നയിച്ചാണ് സമരം. സംസ്ഥാന സെക്രട്ടറി എൻ.എ.ജെയിൻ, ജില്ലാ പ്രസിഡന്റ് വി.കെ.ചുമ്മാർ, പി.വി. രാജൻ, കെ.പി. വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.