പെരുമ്പാവൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 137ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വെങ്ങോലയിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ മുന്നിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എച്ച് മുഹമ്മദ് പതാക ഉയർത്തി. ഡിസിസി ജനറൽ സെക്രട്ടറി വി.എം.ഹംസ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തെ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഖാലിദും പി.കെ.ബേബിയെ പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി ഹമീദും ടി.എം. കുര്യാക്കോസിനെ ബ്ലോക്ക് സെക്രട്ടറി കെ.വൈ.യാക്കോബും ആദരിച്ചു.
എം.കെ.ഖാലിദ്, എം.പി. ജോർജ്, എം.എം. ഷാജഹാൻ, കെ.വൈ. യാക്കോബ്, അലി മൊയ്തീൻ, സി.എം. അഷ്‌റഫ്, പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് പള്ളിക്കൽ, പി.പി. എൽദോസ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെസി ബേബി, മണ്ഡലം ഭാരവാഹികളായ എം.കെ. ഗോപകുമാർ, എം.എം. സുലൈമാൻ, എൻ.കെ. ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.