പെരുമ്പാവൂർ: മാർത്തോമ വനിതാ കോളേജിലെ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എൻ.സി.സി. ക്യാമ്പിൽ കേഡറ്റുകൾക്കായി നിർമിച്ച ഫയറിംഗ് റേഞ്ച് ആൻഡ് ഒബ്സ്റ്റക്കിൾ ട്രെയിനിംഗ് സെന്റർ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. രക്തദാനക്യാമ്പിൽ കേണൽ എ. രാജീവൻ, മേജർ കെ.എസ്. നാരായണൻ, സുബേദാർ മേജർ എൻ. മനോജ് എന്നിവർ പങ്കെടുത്തു. എൻ.സി.സി. കേഡറ്റുകൾ നിർമിച്ച 100 മാസ്‌കുകൾ പെരുമ്പാവൂർ ബാലികാമന്ദിരത്തിന് നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. സുജോ മേരി വർഗീസ്, ലഫ്റ്റനന്റ് സംഗീത റെയ്ച്ചൽ, പി. ലിഷ, ഡോ. സണ്ണി പോൾ എന്നിവർ നേതൃത്വം നൽകി.