പെരുമ്പാവൂർ: കുറുപ്പംപടി സെയ്ന്റ് മേരീസ് കത്തീഡ്രലിലെ സെന്റ് മേരീസ് യൂത്ത് അസോസിയേഷൻ സംഘടിപ്പിച്ച 'പുതുമഞ്ഞ്-2021' എക്യുമെനിക്കൽ കരോൾമത്സരം ഫാ. ജോർജ് നാരകത്തുകുടി ഉദ്ഘാടനം ചെയ്തു. യൂത്ത് അസോ. സെക്രട്ടറി വി.ബി. ബെറിൻ, വൈസ് പ്രസിഡന്റ് ഫെബിൻ എം. കുരിയാക്കോസ്, ട്രസ്റ്റിമാരായ ബിജു എം. വർഗീസ്, എൽദോസ് തരകൻ, ഫാ. പോൾ ഐസക് കവലിയേലി എന്നിവർ നേതൃത്വം നൽകി. ഒന്നാംസമ്മാനം 10001 രൂപയും ട്രോഫിയും ചേലാട് സെന്റ് സ്റ്റീഫൻ ബസാനിയയും രണ്ടാംസമ്മാനം 7001 രൂപയും ട്രോഫിയും തൃക്കേപ്പാറ എം.കെ.എം. സൺഡേ സ്‌കൂളും മൂന്നാംസമ്മാനം 5001 രൂപയും ട്രോഫിയും മുടിക്കരായി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫെറോന പള്ളിയും നേടി.