വൈപ്പിൻ: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ജില്ല കളക്ടർക്കും നിവേദനം നൽകി. അധികൃതർ മുമ്പാകെ പലതവണ പരാതി നൽകിയിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ലെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. വൈപ്പിൻകരയിലെ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംയുക്തയോഗം അടിയന്തരമായി വിളിച്ചുചേർക്കണം.