mvpafest
മൂവറ്റുപുഴ നഗരസഭ സംഘടിപ്പിക്കുന്ന നഗരോത്സവത്തിന്റെ ഉദ്ഘാടനം ത്രിവേണി സംഗമത്തിൽ മൺ ചെരാത് തെളിച്ച് നഗരസഭ ചെയർമാൻ പി.പി. എൽദോസും മുൻ ചെയർമാൻ യു.ആർ. ബാബുവും ചേർന്ന് നിർവ്വഹിക്കുന്നു...

മൂവാറ്റുപുഴ: നഗരസഭ സംഘടിപ്പിക്കുന്ന നഗരോത്സവത്തിന് നദീ വന്ദനത്തോടെ തുടക്കമായി. ത്രിവേണി സംഗമത്തിൽ മൺചെരാത് തെളിച്ച് നഗരസഭ ചെയർമാൻ പി.പി. എൽദോസും മുൻ ചെയർമാൻ യു.ആർ. ബാബുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൾ സലാം, നിസ അഷറഫ്, രാജശ്രീ രാജു, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ആരിഫ്ഖാൻ, കോ ഓർഡിനേറ്റർ കെ.ജി. അനിൽകുമാർ, മുൻ ചെയർപഴ്സൺ മേരിജോർജ് തോട്ടം, രാജൻബാബു, അസീസ് കുന്നപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. ജലകായിക മേളയും നടത്തി. ഗ്രീൻ പീപ്പിൾ, ഈസ്റ്റ് മാറാടി വി.എച്ച്.എസ്.സി എൻ.സി.സി.യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് ജലകായികമേള സംഘടിപ്പിച്ചത്.