വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിൽ 1.69 കോടി ചെലവിൽ അഞ്ചുറോഡുകളുടെ നിർമ്മാണത്തിന് തുടക്കം. വിവിധ വാർഡുകളിലായി റോഡുകളുടെ നിർമ്മാണോദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. ആറാം വാർഡിലെ പി.കെ.എം. മാരായി ഈസ്റ്റ് റോഡ് കൽവെർട്ട് ഉൾപ്പെടെ (51 ലക്ഷം രൂപ), പതിനേഴാം വാർഡിലെ കരുത്തല മടലടി റോഡ് (35.70 ലക്ഷം), പതിനാറാം വാർഡ് സ്റ്റാർലൈൻ വെസ്റ്റ് റോഡ് (51.60 ലക്ഷം), സ്വപ്‌ന തിയേറ്റർ മഞ്ഞുമാതാ പള്ളി നോർത്ത് റോഡ് (11.30ലക്ഷം), എട്ടാം വാർഡിലെ തൃക്കടക്കാപ്പള്ളി റോഡ് (18.90 ലക്ഷം) എന്നിവയുടെ നിർമ്മാണമാണ് തുടങ്ങിയത്. ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
നിർമ്മാണോദ്ഘാടന ചടങ്ങുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.എഫ്. വിൽസൻ, പോൾസൺ മാളിയേക്കൽ, അലക്‌സാണ്ടർ റാൽസൺ, നിഷ അനിൽ, എ.ജി. വിദ്യ, വി. ടി. സൂരജ്, അസി. എൻജിനിയർ ആൽവിൻ, സി.കെ. ബാബു എന്നിവർ പ്രസംഗിച്ചു.