chithrakala
കേരള ലളിതകലാ അക്കാഡമി മൂവാറ്റുപുഴയിൽ നടത്തുന്ന കുട്ടികളുടെ ചിത്രരചനാ കളരി യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കുട്ടികളുടെ ചിത്രരചനാകളരിയും ശില്പകലാ ക്യാമ്പും മൂവാറ്റുപുഴയിൽ തുടങ്ങി. കേരള ലളിതകലാ അക്കാഡമിയുടെ സഹകരണത്തോടെ മൂവാറ്റുപുഴ കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാഡമിയും മൂവാറ്റുപുഴ അജു ഫൗണ്ടേഷനും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്കൂളിൽ തുടങ്ങിയ ചിത്രരചന കളരി യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാഡമി എക്സിക്യുട്ടീവ് അംഗം മനോജ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കലാകേന്ദ്ര പ്രിൻസിപ്പൽ വർഗീസ് മണ്ണത്തൂർ, സാജു മണ്ണത്തൂർ, അസീസ് കുന്നപ്പിള്ളി, പ്രമോദ് കെ. തമ്പാൻ, ടി.സി. ജോർജ് എന്നിവർ സംസാരിച്ചു.

ചിത്രരചനാ കളരിയിൽ അഞ്ചാംക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 40 കുട്ടികൾ പങ്കെടുക്കുന്നു. ചിത്രകാരൻ പി.വി. നന്ദൻ ക്ലാസെടുത്തു. ശില്പകലാ ക്യാമ്പിൽ പ്രശസ്തരായ 18 ശില്പികൾ പങ്കെടുക്കുന്നു. എ. കെ. സലീമാണ് ക്യാമ്പ് ഡയറക്ടർ. വ്യാഴാഴ്ച സമാപിക്കും.