വൈപ്പിൻ: ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി നാവിൽ രുചിപകർന്ന് വളപ്പ് ബീച്ചിൽ കന്യാസ്ത്രീകളുടെ 'മീൻതരം പലതരം' ഭക്ഷ്യമേള. 22 തരം മത്സ്യവിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു.
നായരമ്പലം വാടേൽ കരുണാലയ സ്‌പെഷ്യൽ സ്‌കൂളിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സിസ്റ്റർ വിമൽ ഗ്രെയ്‌സും സംഘവുമാണ് ഭക്ഷ്യമേള ഒരുക്കിയത്. സ്‌കൂളിലെ ജീവനക്കാരും ഭാഗഭാക്കായി. മീൻ, ചെമ്മീൻ, കൂന്തൽ, കക്ക വിഭവങ്ങളാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്.
മീൻ, ചെമ്മീൻ ഫിംഗർ, കട്ട്‌ലെറ്റ്, ബുർജി, ബോൾ, റോൾ, കൂന്തൽ, കക്ക റോസ്റ്റ്, ഫിഷ് കബാബ് എന്നിവയെല്ലാം സ്റ്റാളിൽ ലഭ്യമാണെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സിസ്റ്റർ വിമൽ ഗ്രെയ്‌സ് പറഞ്ഞു.