അങ്കമാലി: എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) അങ്കമാലി മണ്ഡലം കൺവെൻഷൻ നടത്തി. സി.എസ് .എ ഹാളിൽ നടന്ന സമ്മേളനം പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സെക്രട്ടറി എം.എസ്. രാജു ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ബി. രാജൻ, സി.കെ.ബിജു, പി.വി. രവി, ഒ.ജി. കിഷോർ, ലോനപ്പൻ മാടശേരി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.കെ. ബിജു (പ്രസിഡന്റ്), ബിജു മണിക്കമംഗലം (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.