മൂവാറ്റുപുഴ: ലൈബ്രറി കൗൺസിൽ ആരക്കുഴ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ആരക്കുഴ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി കൺവീനർ ബാബുപോൾ അദ്ധ്യക്ഷനായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.ആർ. പ്രതാപൻ വിഷയാവതരണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിമി ജോസഫ് സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഇമ്മാനുവൽ, പണ്ടപ്പിള്ളി നാഷണൽ ലൈബ്രറി സെക്രട്ടറി വർഗീസ്, വൈസ് പ്രസിഡന്റ് ശ്രീധരൻ എന്നിവർ സംസാരിച്ചു.