mth

കൊച്ചി: മെഡിക്കൽ ട്രസ്റ്റ് ആശുപത്രി എറണാകുളം റിജിയണൽ സ്‌പോർട്‌സ് സെന്ററിൽ ആരംഭിക്കുന്ന സ്‌പോട്‌സ് ആൻഡ് വെൽനെസ് സെന്റർ മന്ത്രി പി. രാജീവ് ഉദ്ഘാടനംചെയ്തു. പൊതുജനങ്ങൾക്ക് കൂടി ഉപകരിക്കുന്ന വിധത്തിൽ ജീവിതശൈലീ രോഗങ്ങളുടെ ക്രമീകരണത്തിനും ആരോഗ്യകരമായ വാർദ്ധക്യത്തിനും അമിതവണ്ണം, സ്ത്രീജന്യരോഗങ്ങൾ, ആധുനിക ജീവിതശൈലിമൂലമുണ്ടാവുന്ന നടുവേദന തുടങ്ങിയവയുടെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പ്രത്യേക സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുണ്ട്. ഡോ. ബിപിൻ തെരുവിൽ, അഡ്വ. സാസ് നിവാസ്, പി.വി. ആന്റണി, ജയേഷ് ജോർജ്ജ്, ഡോ. പി.വി. ലൂയിസ്, ഡോ. പി.വി. തോമസ്, പി.വി. സേവ്യർ എന്നിവർ പങ്കെടുത്തു.