statium
മഞ്ഞപ്ര പഞ്ചായത്തിലെ ആദ്യ ടർഫ് സ്റ്റേഡിയം പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: മഞ്ഞപ്രയിലെ ആദ്യത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടർഫ് സ്റ്റേഡിയം മൈതാനം സ്പോർട്ട്സ് ഹബ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോർജ് അദ്ധ്യക്ഷയായി. പഞ്ചായത്ത് യൂത്ത് കോഓർഡിനേറ്റർ എൽദോ ബേബി, മൈതാനം സ്പോർട്ട്സ് ഹബ് എം.ഡി എൽവിൻ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സരിതാ സുനിൽ, ഫാ. തങ്കച്ചൻ അരീക്കൽ, വാർഡ് മെമ്പർ വത്സലാകുമാരി, സി.പി.എം ഏരിയാ കമ്മിറ്റിഅംഗം അഡ്വ. ബിബിൻ വർഗീസ്, യാക്കോബായസഭ ഭദ്രാസന കൗൺസിൽ അംഗം സണ്ണി പൈനാടത്ത് എന്നിവർ സംസാരിച്ചു.