aisf-
എ.ഐ.എസ്.എഫ്. പിറവം നിയോജക മണ്ഡലം സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ഗോവിന്ദ് ശശി ഉദ്ഘാടനം ചെയ്യുന്നു

പിറവം: എ.ഐ.എസ്.എഫ് നിയോജകമണ്ഡലം സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ഗോവിന്ദ് ശശി ഉദ്ഘാടനം ചെയ്തു. ജഗൻ ഷിബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബിമൽ ചന്ദ്രൻ, സി.എ. സതീഷ്, അരുൺ ഗോപി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജാക്സൺ (പ്രസിഡന്റ്), ഹാഫിസ് (വൈസ് പ്രസിഡന്റ്), അരുൺ ഗോപി (സെക്രട്ടറി), അൽത്താഫ് നൗഷാദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.