ആലുവ: ഗാഡ്ഗിൽ റിപ്പോർട്ട് പോലുള്ള വിഷയങ്ങളിൽ വ്യക്തമായ നിലപാടെടുത്ത പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ ആലുവ പരിസ്ഥിതി സംരക്ഷണസംഘം അനുശോചിച്ചു. പ്രസിഡന്റ് ചിന്നൻ ടി. പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.കെ. ഉസ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇ.എ. അബൂബേക്കർ, വി.ടി. ചാർലി, കെ.എം. ഇസ്മയിൽ, എ.പി. മുരളീധരൻ, എം.ഇ. മുഹമ്മദ്, അബ്ദുൾ ജബ്ബാർ, ജോസഫ് പുതുശേരി, ജബ്ബാർ മേത്തർ, എൻ. ശ്രീകുമാർ, അബ്ദുൽ ഖരീം, പി. സുനിൽകുമാർ, പി.ടി. ലത, പി. കല്യാണിക്കുട്ടി, ഡോ. മേരി എന്നിവർ സംസാരിച്ചു.