കൊച്ചി: കായിക രംഗത്ത് നൂതന പദ്ധതികൾ നടപ്പാക്കാൻ ജില്ലാ സ്പോർട്സ് കൗൺസിൽ വാ‌ർഷിക ജനറൽ ബോ‌ഡിയോഗം തീരുമാനിച്ചു. കായിക താരങ്ങൾക്ക് ഇൻഷ്വറസ് പരിരക്ഷ ഏർപ്പെടുത്തും. എറണാകുളം റിനൈ ഹോട്ടലിൽ നടന്ന യോഗം ഒളിമ്പ്യൻ പി.ആ‌ർ. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജിൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദ്രോണാചാര്യ പുരസ്കാരം നേടിയ ടി.പി. ഔസേപ്പിനെ ആദരിച്ചു. സെക്രട്ടറി ജെ.ആ‌ർ. രാജേഷ്, എം.എസ്. തോമസ്, ജോയ് പോൾ, ഫെമി ലൂയീസ്, ഷാഹുൽ ഹമീദ്, എം.പി. തോമസ് എന്നിവർ സംസാരിച്ചു.