accident
തൃക്കളത്തൂരിൽ വീട്ടിലേ ക്ക് ഇടിച്ചു കയറ്റിയ കാർ.

മൂവാറ്റുപുഴ: മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് അപകടം. തൃക്കളത്തൂർ കാവുപടി കാവുങ്കൽപീടികയിൽ സജീവന്റ വീട്ടിലേക്കാണ് കാറ് ഇടിച്ചുകയറിയത്. ആളപായമില്ല. വീടിന് കേടുപാടില്ല.