അങ്കമാലി: കേരള ഷോപ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം എല്ലാ വ്യാപാര സ്ഥാപനങ്ങളും തൊഴിൽ വകുപ്പിന്റെ കീഴിലുള്ള അസിസ്റ്റൻഡ് ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഇതിനുള്ള അവസാന ദിവസമായിരുന്ന നവംബർ 30ന് മുമ്പ് രജിസ്റ്റർ ചെയ്യാത്തവർ 25 ശതമാനം പിഴയൊടെ 3l വരെ അടക്കാം. 30,3l തിയതികളിൽ അങ്കമാലി മിനി സിവിൽ സ്റ്റേഷനിലെ രണ്ടാംനിലയിലെ ലേബർ ഓഫീസിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ലേബർ ഓഫീസർ ടി.കെ. നാസർ അറയിച്ചു.