മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമ വാർഷികാഘോഷത്തോടനുബന്ധിച്ച് ആതുരശുശ്രൂഷാരംഗത്ത് മികവ് പുലർത്തുന്നതിനുള്ള പദ്ധതികൾക്ക് രൂപംനൽകും. സർക്കാർ, ജില്ലാ പഞ്ചായത്ത്, ജില്ലാ കാൻസർ റിസർച്ച് സെന്റർ, വിവിധ സർക്കാർ വകുപ്പുകൾ, കോതമംഗലം ആസ്ഥാനമായുള്ള കാർക്കിനോസ് തുടങ്ങിയ സന്നദ്ധ സംഘടനകൾ, പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഇത്തവണ വാർഷികാഘോഷച്ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 9.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 8 പഞ്ചായത്തുകളിലെ തിരഞ്ഞടുക്കപ്പെട്ട 100 ആശാ വർക്കർമാർക്ക് കാൻസർ സ്ക്രീനിംഗ് ക്യാമ്പ് നടത്തും. സമാപന ചടങ്ങുകൾ പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടത്തും.