പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ പെരിങ്ങാല കരീത്താഴം അങ്കണവാടിയിലേക്ക് പള്ളിക്കര ജെ.സി.ഐ ക്ലീനിംഗ് ഉപകരണങ്ങൾ വിതരണംചെയ്തു. പള്ളിക്കര ജെ.സി.ഐ പ്രസിഡന്റ് കെ.എച്ച്. ഇബ്രാഹിം അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ.കെ. മീതിയൻ, സോൺ കോ ഓർഡിനേറ്റർ ലിജു സാജു, കെ.കെ. രമേശൻ, ജെ. സി.ഐ വൈസ്‌പ്രസിഡന്റ് സണ്ണി വർഗീസ്, വനിതാവിഭാഗം പ്രസിഡന്റ് ജിൻസി ലിജു, അനാം മുഹമ്മദ്, ഷിയാസ് തുടങ്ങിയവർ സംസാരിച്ചു.