മൂവാറ്റുപുഴ: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ നെല്ലാടുള്ള ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ് സ്റ്റാളിൽ ഉദ്യാമി (10 ദിവസം), പേപ്പർ കവർ, എൻവലപ്പ്, ഫയൽനിർമ്മാണം (10 ദിവസം) എന്നീ പരിശീലന പരിപാടിയിലേക്ക് 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ വിഭാഗത്തിലുള്ളവർക്കു മുൻഗണന. പരിശീലനവും പഠനോപകരണങ്ങളും പരിശീലനസമയത്തുള്ള ഭക്ഷണവും സൗജന്യമാണ്. വാട്സ്ആപ്പ് നമ്പർ: 9747222619.