കോലഞ്ചേരി: റിപ്പബ്ലിക്ദിന റൺ ഹാഫ് മാരത്തൺ രജിസ്‌ട്രേഷൻ തുടങ്ങി. പുറ്റുമാനൂർ ഗവ. യു.പി സ്‌കൂൾ പി.ടി.എ, അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ, മറ്റു ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. മാരത്തണിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 21.5, 10, 5 കിലോമീറ്ററുകളിലായാണ് മാരത്തൺ നടക്കുന്നത്.