മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ എച്ച്.എം.സിയുടെ കീഴിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷൻ തസ്തികയിൽ മൂന്ന് ജീവനക്കാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യയോഗ്യതയും മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 2 വർഷത്തെ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സും പാസാകണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ ജനുവരി 7 വൈകിട്ട് 5ന് മുമ്പായി ആശുപത്രി സൂപ്രണ്ടിന് സമർപ്പിക്കണം. ഫോൺ: 0485 2846544.