ആലുവ: ജില്ലയിലെ മികച്ച ക്ളബുകൾക്ക് നെഹ്റു യുവകേന്ദ്ര നൽകുന്ന അവാർഡ് കുട്ടമശേരി സൂര്യ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന് ലഭിച്ചു. ക്ലീൻ ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള മികച്ച ക്ലബ്ബിനുള്ള അവാർഡും സൂര്യ ക്ലബിനാണ്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജില്ലാ ആസൂത്രണ കമ്മീഷണർ എസ്. ഷിബു അദ്ധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിച്ചത്.